വിശ്വാസ വിഷയത്തിൽ സി പി എം പുലർത്തുന്നത് ഇരട്ടത്താപ്പ് : ഉമ്മൻ ചാണ്ടി

ശബരിമല വിശ്വാസ വിഷയത്തിൽ സി പി എം പുലർത്തുന്നത് ഇരട്ടത്താപ്പാണ് എന്ന് മുൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം പിൻവലിക്കാൻ തയ്യാറാകാത്തത് ഈ ഇരട്ടത്താപ്പിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ കറുകച്ചാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി

കറുകച്ചാൽ ബസ് സ്റ്റാൻഡ് ജംഗ്‌ഷനിൽ നിന്നും നൂറു കണക്കിന് പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജോസഫ് വാഴയ്ക്കനെ തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്ന ശ്രീനികേതൻ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചു. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് കാഞ്ഞിരപ്പളളി നിയോജക മണ്ഡലം ചെയർമാൻ സി വി തോമസുകുട്ടി അധ്യക്ഷത വഹിച്ചു.

യു ഡി എഫ് നേതാക്കളായ കെ സി ജോസഫ് എക്സ്‌ എം എൽ എ, പി സി തോമസ് എക്സ് എം പി, ജോയി എബ്രാഹം എക്സ് എം പി, കെ പി സി സി സെക്രട്ടറിമാർ ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല, അസീസ് ബഡായി, കേരളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം തോമസ് കുന്നപ്പള്ളി, കെ പി സി സി അംഗങ്ങളായ അഡ്വ സതീഷ് ചന്ദ്രൻ നായർ, ജാൻസ് കുന്നപ്പള്ളി, ഡി സി സി ഭാരവാഹികളായ ബിജു പുന്ന ത്താനം, സുഷമ ശിവദാസ്, പി എ ഷെമീർ, പ്രൊഫ റോണി കെ ബേബി, ടി കെ സുരേഷ് കുമാർ, ഷിൻസ് പീറ്റർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോ തോമസ് പായിക്കാടൻ, അഭിലാഷ് ചന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശോഭാ സലിമോൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി വി സോമൻ, നെടുംകുന്നം പഞ്ചാ യത്ത് പ്രസിഡന്റ് ബീനാ സി ജെ, ഡോ ആ തിരാ പ്രകാശ് , യു ഡി എഫ് നേതാക്കളായ ടി എസ് രാജൻ, പി എം സലിം, റഫീഖ് മണിമല, അബ്ദുൾ കരിം മുസലിയാർ, നൗഷാദ് കരിമ്പിൽ, മുണ്ടക്കയം സോമൻ, എ സി ജോസ്, അഡ്വ പി സി മാത്യു, അഡ്വ ആർ പ്രസാദ്, ജിജി പോത്തൻ, ബെന്നി ജോസഫ്, സനോജ് പനയ്ക്കൽ, ജിജി അഞ്ചാനി, ഫെമി മാത്യു, നിബു ഷൗക്കത്ത്, നായിഫ് ഫൈസി, എം കെ ഷെമീർ, ബെൻസി ബൈജു എന്നിവർ പ്രസംഗിച്ചു

error: Content is protected !!