“വികസനത്തിന് പകരം വിവാദങ്ങൾ മാത്രം സൃഷ്ടിക്കുന്ന ജനപ്രതിനിധികളെയല്ല നാടിനാവശ്യം” : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

മുക്കൂട്ടുതറ : വികസനത്തിന് പകരം വിവാദങ്ങൾ മാത്രം സൃഷ്ടിക്കുന്ന ജനപ്രതിനിധികളെയല്ല നാടിനാവശ്യമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം ഇടതു പക്ഷ സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.

ഇടതു പക്ഷ ജനാധിപത്യ മുന്നണി പൂഞ്ഞാർ നിയോജക മണ്ഡലം – മുക്കൂട്ടുതറ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റിയഗം ജോർജ് കുട്ടി അഗസ്റ്റി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം മുക്കൂട്ടുതറ മേഖല സെക്രട്ടറി പിആർ ബാബു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ല കമ്മിറ്റിയഗം പി ജെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറിമാരായ കെ രാജേഷ്, കെസി ജോർജ് കുട്ടി, സിപിഐ ജില്ല കൗൺസിൽ അംഗം കെ ടി പ്രമോദ്, എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി, സിപിഐ മണ്ഡലം സെക്രട്ടറി ടികെ ശിവൻ, സാജൻ കുന്നത്ത് തുടങ്ങിയ ഇടത് നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു.

error: Content is protected !!