പൂഞ്ഞാറിൽ മത്സരിക്കുവാൻ 12 പേർ , കാഞ്ഞിരപ്പള്ളിയിൽ അഞ്ചുപേർ മാത്രം ..
കാഞ്ഞിരപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി പൂർത്തിയായപ്പോൾ പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിക്കുവാൻ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം 12 പേർ പത്രിക നല്‍കി. കോട്ടയം ജില്ലയിൽ ഏറ്റവും കുറവ് പത്രിക ലഭിച്ചിരിക്കുന്നത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് . അഞ്ചുപേർ മാത്രം.
പൂഞ്ഞാറിൽ പിസി ജോർജിനൊപ്പം ഡമ്മി സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജും പത്രിക സമർപ്പിച്ചിട്ടുണ്ട് . ബിഡിജെഎസ് സ്ഥാനാർത്ഥിയായി സെന്‍ പത്രിക സമർപ്പിച്ചതിനൊപ്പം ഡമ്മി സ്ഥാനാർത്ഥിയായി നോബിൾ മാത്യുവും പത്രിക സമർപ്പിച്ചു .
കാഞ്ഞിരപ്പള്ളിയിൽ പത്രിക സമർപ്പിച്ചവർ :
അല്‍ഫോന്‍സ് കണ്ണന്താനം-ബി.ജെ.പി
ജോസഫ് വാഴയ്ക്കന്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
ആഷിഖ് എം.എം-ബി.എസ്.പി
എന്‍. ജയരാജ്-കേരള കോണ്‍ഗ്രസ്(എം)
മായാമോള്‍ കെ.പി-എസ്.യു.സി.ഐ
പൂഞ്ഞാറിൽ പത്രിക സമർപ്പിച്ചവർ :
അബ്ദു സമദ്-കേരള ജനതാ പാര്‍ട്ടി
ആന്‍സി-ബി.എസ്.പി
ടോമി കല്ലാനി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
പി.സി. ജോര്‍ജ്-കേരള ജനപക്ഷം(സെക്കുലര്‍)
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-കേരള കോണ്‍ഗ്രസ്(എം)
ആല്‍ബിന്‍ മാത്യു- സ്വതന്ത്രന്‍
നോബിള്‍ മാത്യു- ബി.ജെ.പി
ജോസഫ്- കേരള കോണ്‍ഗ്രസ്(എം)
ജോര്‍ജ്ജ് എം.വി – സ്വതന്ത്രന്‍
സെന്‍- ബി.ഡി.ജെ.എസ്
ടോമി- സ്വതന്ത്രന്‍
ഷോണ്‍ ജോര്‍ജ്ജ് – കേരള ജനപക്ഷം( സെക്കുലാര്‍)