വികസന കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായ നിലപാട്: പി.സി ജോർജ്
മുണ്ടക്കയം : നാടിന്റെ സമഗ്ര വികസനത്തിന് രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും വികസന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സഹകരിച്ചു മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ മുൻപോട്ട് പോയിട്ടുള്ളതെന്നും തുടർന്നും വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയ ജാതി ചിന്തകൾക്ക് അതീതമായ നിലപാടാണ് തനിക്കുള്ളതെന്നും പി. സി ജോർജ്ജ്. മുണ്ടക്കയത്ത് നടന്ന കേരള ജനപക്ഷം സെക്യുലർ നിയോജകമണ്ഡലം സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണാർഥം കേരള ജനപക്ഷം സെക്കുലർ പൂഞ്ഞാർ നിയോജകമണ്ഡലം സമ്മേളനവും പൊതുയോഗത്തോടും അനുബന്ധിച്ച് Y.M.C.എ ഹാൾ ജംഗ്ഷനിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായി നീങ്ങിയ സ്ഥാനാർഥി ശ്രീ പി.സി ജോർജ്ജ് വഴിയരികിൽ എല്ലാ കടകളിലും വോട്ടഭ്യർത്ഥിച്ച് ടി.ബി ജംഗ്ഷനിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിലെത്തി മുണ്ടക്കയത്തെ ഓട്ടോറിക്ഷ തൊഴിലാളി ലിജുവിനെ കൊണ്ട് ഓഫീസ് ഉത്ഘാടനം നിർവ്വഹിപ്പിച്ചതും കൗതുകമായി.തുടർന്ന് ബസ്റ്റാന്റ് അങ്കണത്തിൽ പ്രത്യേകം ക്രമീകരിച്ചപൊതുസമ്മേളന വേദിയിലെ യോഗത്തിന് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് കെ എഫ് കുര്യൻ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ്ജ് നിർവ്വഹിച്ചു.മണ്ഡലം പ്രസിഡന്റ് റെജി ചാക്കോ,പ്രൊഫ. ജോസഫ് റ്റി ജോസ്,ഡോ സെബാസ്റ്റ്യൻ ജോസഫ്,അഡ്വ ഷൈജോ ഹസ്സൻ ജോർജ് വടക്കൻ, അപ്പച്ചൻ പുല്ലാട്ട്, സണ്ണി കദളിക്കാട്ടിൽ, ജോഷി തോമസ്,തോമസ് വടകര,ജോജോ പാമ്പാടത്ത്,രാമകൃഷ്ണപിള്ള, സെബാസ്റ്റ്യൻ കുറ്റിയാനി,ഇന്ദിരാ ശിവദാസ്, ആനിയമ്മ സണ്ണി, സജി സിബി,കെ. കെ സുകുമാരൻ, ബീനാമ്മ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.