റവ. ഡോ. ആന്റണി നിരപ്പേൽ
കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവും വൈദീകനുമായ റവ. ഡോ. ആന്റണി നിരപ്പേൽ. ഇക്കഴിഞ്ഞ സെപ്തംബർ 8-ാം തീയ്യതിയായിരുന്നു അദ്ദേഹത്തിന്റെ 81- ആം ജന്മദിനം. കുറിപ്പിടാൻ ഒരാഴ്ച വൈകിയെങ്കിലും ജന്മദിന മംഗളങ്ങൾ നേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നു.
1963 മുതലുള്ള അദ്ദേഹത്തിന്റെ വൈദീക ജീവിതകാലത്ത്, സഭ നിയോഗിച്ച ആദ്ധ്യാന്മീക ഉത്തരവാദിത്വങ്ങൾക്കിടയിൽ അദ്ദേഹം സ്ഥാപിച്ച വിദ്യാശാലകൾ ആണ് പ്രസിന്ധമായ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂൾ & ജൂണിയർ കോളജ്, ചിറക്കടവ് സെൻറ് ഇeഫ്രംസ് ഹൈസ്കൂൾ, ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ, ചെങ്ങളം SH പബ്ലിക് സ്കൂൾ, പെരുവന്താനം സെന്റ് ആന്റണീസ് (സ്വാശ്രയ) കോളജ്, കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കമ്പ്യൂട്ടർ കോളജ്, സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇസ്റ്റിറ്റ്യൂഷൻസ് തുടങ്ങിയവ.
ഗ്രാമീണ മേഖലയിൽ, സെൻട്രൽ സ്കൂൾ, CBSE എന്നൊന്നും കേട്ടുകേൾവി പോലുമില്ലാതിരുന്ന 1980 കളുടെ മദ്ധ്യത്തിൽ, മൂന്ന് വർഷത്തെ അഹോരാത്രപ്രവർത്തനങ്ങളുടെ ഫലമായി ഡൽഹിയിൽ നിന്നും അംഗീകാരം നേടി 1988-ൽ അദ്ദേഹം മുൻകൈയ്യെടുത്ത് സ്ഥാപിച്ച ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ & ജൂണിയർ കോളജ് ഇന്ന് കേരളത്തിലെ CBSE സ്കൂളുകളിൽ ഏറ്റവും പ്രശസ്തമായത് എന്ന നിലയിൽ ശോഭിയ്ക്കുന്നത് തന്നെ അദ്ദേഹത്തിന്റെ അനുഗ്രഹീതമായ സ്ഥാപനമികവിന്റെ ഉദാഹരണമാണ്.
ഇതുപോലെ അനേകം വൈദിക-സന്യാസ ശ്രേഷ്ഠർ പൊതു സമൂഹത്തിന് നൽകുന്ന സംഭാവനകൾ മൂലം കതോലിയ്ക്കാ സഭയെ എല്ലാക്കാലത്തും എന്നെപ്പോലെയുള്ളവർക്കും പൊതു സമൂഹത്തിനുമെല്ലാം പ്രിയങ്കരമാക്കുന്നു…