KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബാർബർ തൊഴിലുകൊണ്ടു നന്മ ചെയ്തു രമേശൻ

എരുമേലി ∙ ആഴ്ചയിലെ ഏക അവധിദിനം, രമേശനു പ്രതിഫലം കൈപ്പറ്റാത്ത പ്രവൃത്തിദിന‌ം. മുക്കൂട്ടുതറയിൽ ബാർബർഷോപ് നടത്തുന്ന തുമരംപാറ ചപ്പാത്ത് താഴത്താക്കൽ രമേശന് (50) എല്ലാ ചൊവ്വാഴ്ചയും സേവന ദിനമാണ്. കിടപ്പുരോഗികൾ അടക്കം അവശത അനുഭവിക്കുന്നവരുടെ വീടുകളിലെത്തി രമേശൻ സൗജന്യമായി മുടിവെട്ടിയും ഷേവ് ചെയ്തും കൊടുക്കും. ധനിക, ദരിദ്ര ഭേദം നോക്കില്ല. ആരിൽനിന്നും പണവും സ്വീകരിക്കില്ല.

പണം നൽകണമെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടെങ്കിൽ രമേശന്റെ കടയിലെ പെട്ടിയിൽ നിക്ഷേപിക്കാം. ആ തുക പ്രപ്പോസ് സെന്റ് ഇഗ്നാത്തിയോസ് പള്ളിയുടെ ജീവകാരുണ്യ പ്രവൃത്തികളിലേക്കാണ്. എരുമേലി, വെച്ചൂച്ചിറ, പെരുനാട് പഞ്ചായത്തുകളിലെ വീടുകളാണ് സന്ദർശിക്കുന്നത്. ഭാര്യ ഗീത ആശാ വർക്കർ ആയതിനാൽ കിടപ്പുരോഗികളുള്ള വീടുകളെക്കുറിച്ചു കൃത്യമായ ധാരണയുണ്ട്.

error: Content is protected !!