പൂഞ്ഞാറിൽ ഏഴ് ശതമാനം പോളിംഗ് കുറഞ്ഞു; ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ പോളിങ് ഉയര്‍ന്നു; സൂചനകൾ വ്യക്തമാക്കുന്നത് എന്താണ് ?
കാഞ്ഞിരപ്പള്ളി : കടുത്ത പോരാട്ടം നടന്ന പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണ ഏഴ് ശതമാനം പോളിംഗ് കുറഞ്ഞു. 1,89,091 വോട്ടർമാർ ഉള്ള പൂഞ്ഞാറിൽ ഇത്തവണ 1,37,040 പേരാണ് വോട്ട് ചെയ്തത്. വോട്ടിങ് ശതമാനം 72.47. എന്നാൽ ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ ഇത്തവണ പോളിങ് ഉയര്‍ന്നു. ഈ സൂചനകൾ ആർക്കാണ് ഗുണകരമാവുക എന്നറിയുവാൻ ഇനിയും ഒരു മാസത്തോളം കാത്തിരിക്കണം. ജനപക്ഷത്തിനും, ഇടതു വലതു മുന്നണികൾക്കും തുല്യ ജയസാധ്യതാണ് രാഷ്ട്രീയനിരീക്ഷകർ കാണുന്നത്.
അപ്രതീക്ഷിതമായി മണ്ഡലമാകെ പെയ്ത കനത്ത മഴയും, വൈദ്യുതി സ്തംഭനവും പോളിങ്ങിനെ നന്നായി ബാധിച്ചു . പിസി ജോര്‍ജ്ജിന് കടുത്ത എതിര്‍പ്പുയര്‍ത്തിയ ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ പോളിങ് ഉയര്‍ന്നത് ഇടത്-വലത് മുന്നണികള്‍ പ്രതീക്ഷയോടെ കാണുന്നു. പിസി ജോര്‍ജ്ജ് വിരുദ്ധ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതിന്‍റെ ലക്ഷണമാണ് ഈരാറ്റുപേട്ട നല്‍കുന്ന സൂചനയെന്ന് അവര്‍ പറയുന്നു.