KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പിങ്ക് പോളിംഗ് സ്റ്റേഷൻ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ബൂത്തിൽ

കാഞ്ഞിരപ്പള്ളി : സുരക്ഷാ ചുമതല നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥ അടക്കം, ബൂത്തിന്റെ നിയന്ത്രണങ്ങൾ പൂർണമായും വനിതകൾ കൈകാര്യം ചെയ്യുന്ന ബൂത്തുകളാണ് പിങ്ക് ബൂത്തുകൾ എന്നറിയപ്പെടുന്നത്. ഏല്ലാ മണ്ഡലങ്ങളിലും ഓരോ പിങ്ക് ബൂത്തുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട് . അപ്രകാരം പൂഞ്ഞാർ മണ്ഡലത്തിലെ പിങ്ക് ബൂത്ത് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ അനുവദിക്കപ്പെട്ടിരുന്ന 68 ആം നമ്പർ ബൂത്തിൽ ആയിരുന്നു.

പ്രിസൈഡിംഗ് ഓഫീസർ ചാന്ദിനി ജേക്കബിന്റെ നേതൃത്വത്തിലാണ് ഈ പോളിംഗ് സ്റ്റേഷനിലെ കാര്യങ്ങൾ നിയന്ത്രിക്കപ്പെട്ടത്. .ബൂത്ത് ലെവൽ ഓഫീസർ സുഷമ്മ കെ കെ,ഫസ്റ്റ് പോളിങ് ഓഫീസർ ഷൈലജ കെ എൻ,സെക്കൻഡ് പോളിങ് ഓഫീസർ ഷർമിള സി എച്ച്, തേർഡ് പോളിങ് ഓഫീസർ മെർലി സഖറിയാ എന്നിവരാണ് മറ്റ് പോളിംഗ് ഉദ്യോഗസ്ഥർ.പിങ്ക് പോളിംഗ് സ്റ്റേഷന്റെ സുരക്ഷാ ചുമതല വഹിച്ചത് സിപിഒ പ്രീതയാണ്. പിങ്ക് ബൂത്തുകൾ വനിതകളാണ് നിയന്ത്രിച്ചതെങ്കിലും, വനിതകൾക്കും, പുരുഷന്മാർക്കും അവിടെ വോട്ട് ചെയ്യുവാൻ സാധിക്കുമായിരുന്നു.

error: Content is protected !!