നിയന്ത്രണങ്ങൾ കർശനമാക്കി
കോട്ടയം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ.
മാസ്ക് കൃത്യമായി ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടം ഒഴിവാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനാണു പോലീസിന്റെ തീരുമാനം. ഇന്നലെ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും 20 ശതമാനത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് കോവിഡ് ഡ്യൂട്ടിക്കായി വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവർക്ക് മുന്നറിയിപ്പ് നൽകി. മാസ്ക് ധരിക്കാത്തവർക്കും മാസ്ക് വായും മൂക്കും മറയ്ക്കത്തക്ക വിധം ശരിയായി ധരിക്കാത്തവർക്കെതിരേയും പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാത്തവർക്കെതിരേയും കേരള എപ്പിഡമിക് ഡീസിസസ് ഓർഡിനസ് പ്രകാരം കേസ് എടുക്കുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.