മഴക്കാല പൂർവ രോഗങ്ങളുടെ മുന്നോടിയായി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
മുണ്ടക്കയം : ജനകീയ പ്രശ്നങ്ങൾ സ്വയം ഏറ്റെടുത്ത് പരിഹാരം കാണുന്ന കാര്യത്തിൽ സി പി ഐ എം പ്രവർത്തകർ ഏറ്റവും മുന്നിലാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് പറഞ്ഞു.
മഴക്കാല പൂർവ രോഗങ്ങളുടെ മുന്നോടിയായി സി പി ഐ എം നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ കാഞ്ഞിരപള്ളി ഏരിയാ തല ഉദ്‌ഘാടനം കൂട്ടിക്കൽ ടൗണിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കെ ജെ തോമസ് .
മഹാപ്രളയം, നിപ്പ, കോവിസ്, വരൾച്ച ഈ സമയത്തൊക്കെ സി പി ഐ എമ്മും ബന്ധപ്പെട്ട ബഹുജന സംഘടനകളും സജീവമായി രംഗത്തുണ്ടായിരുന്നു. ഇത് ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായി കഴിഞ്ഞു. നാട്ടിലേയും ജനങ്ങളുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന കാര്യത്തിൽ സി പി ഐ എം ഏറ്റവും മുന്നിൽ തന്നെയാണെന്നും കെ ജെ തോമസ് പറഞ്ഞു.
കൂട്ടിക്കൽ ഗവർമെൻറ്റ് ആശുപത്രി റോഡിൽ നടന്ന ഉൽഘാടന ചടങ്ങിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ അധ്യക്ഷനായി. കൂട്ടിക്കൻ ലോക്കൽ സെക്രട്ടറി പി കെ സണ്ണി സ്വാഗതം പറഞ്ഞു.