ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു; ഇടിച്ച കാർ യാത്രികർ തെറ്റായ വിവരം നൽകി കബളിപ്പിച്ചു മുങ്ങിയെന്ന് ബന്ധുക്കൾ ആരോപിച്ചു .

മുണ്ടക്കയം : . ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പഴയിടം മാളിയേക്കൽ തോമസ് (40) ആണ് അപകടത്തിൽ മരിച്ചത് .

ഞായറാഴ്ച വൈകിട്ട് നാലരയോടെ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ മുസ്ലിം പള്ളിക്ക് സമീപം ആയിരുന്നു അപകടം . കുമളിയിലുള്ള ഭാര്യ വീട്ടിൽ പോയി തിരികെ മടങ്ങും വഴി തോമസ് സഞ്ചരിച്ചിരുന്ന ബൈക്കും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ ഇടിച്ച കാറിൽ തോമസിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ഭാര്യ: ഷേമ . മക്കൾ : നിവിഥ് , ആദം.

ഇടിച്ച കാറിലെ യാത്രക്കാർ, തോമസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയിൽ തെറ്റായ വിവരങ്ങൾ നൽകിയ ശേഷം അവർ മുങ്ങിയെന്ന് ബന്ധുക്കാർ ആരോപിച്ചു. പോലീസ് തുടർനടപടികൾ ആരംഭിച്ചു .

error: Content is protected !!