അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ 40 ജീവനക്കാരുടെ കോവിഡ് പരിശോധ റിസൾട്ട് വന്നപ്പോൾ, 37 പേർക്ക് കോവിഡ് പോസിറ്റീവ് .. 92% പോസിറ്റിവിറ്റി നിരക്ക്.. ഉത്തരവാദി ആര് ? ജനപ്രതിനിധികൾക്ക് നേരെ ജനരോഷം ഉയരുന്നു ..

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ 40 ജീവനക്കാരുടെ കോവിഡ് പരിശോധ റിസൾട്ട് വന്നപ്പോൾ, 37 പേർക്ക് കോവിഡ് പോസിറ്റീവ് .. 92 % പോസിറ്റിവിറ്റി നിരക്ക്.. മൂന്നുപേർ മാത്രമാണ് നെഗറ്റീവ്.. ഇനിയും രണ്ടുപേരുടെ റിസൾട്ട് വരുവാനുണ്ട് .. കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 45 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അവരിൽ 3 പേർ ദീർഘകാലമായി അവധിയിലാണ്. ബാക്കിയുള്ള 42 പേരുടെ പരിശോധനയാണ് നടന്നത് .

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ, ചുരുങ്ങിയ സ്ഥലപരിമിതികൾക്കുള്ളിൽ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ ഈ ദുരന്തം ഇനിയുമെങ്കിലും അധികാരികളുടേയും ജനപ്രതിനിധികളുടേയും കണ്ണുതുറപ്പിക്കുമെന്നാണ് കരുതുന്നത്. 45 ജീവനക്കാർക്കും കൂടി വിശ്രമിക്കുവാൻ രണ്ടു മുറികൾ മാത്രം. ഒരാൾക്ക് കോവിഡ് കിട്ടിയാൽ സമ്പർക്കത്തിലൂടെ എല്ലാവർക്കും പകരുമെന്നത് ഉറപ്പ്. പത്തുപേർക്ക് പോലും സുരക്ഷിതമായി കഴിയുവാൻ സാധിക്കാതെ സ്ഥലത്താണ് 45 ജീവനക്കാർ ഈ കോവിഡ് കാലം മുഴുവനും കഴിഞ്ഞുകൂടിയത്.

കുറേക്കൂടി മെച്ചപ്പെട്ട സൗകര്യമുള്ള സ്ഥലത്തേക്ക് ഫയർ സ്റ്റേഷൻ മാറ്റണമെന്ന ജീവനക്കാരുടെ നിരന്തരമായ ആവശ്യം നിറവേറ്റുവാൻ സാധിക്കാത്ത ജനപ്രതിനിധികൾക്ക് നേരെ ജനരോഷം ഉയരുകയാണ് . അഞ്ചിലിപ്പയിൽ ആവശ്യമുള്ള സ്ഥലം കണ്ടെത്തിയെകിലും, അങ്ങോട്ട് മാറ്റുവാൻ അധികാരികൾ മുൻകൈ എടുക്കുന്നില്ല എന്നതാണ് ജീവനക്കാരുടെ പരാതി. ഈ ദുരന്തം എങ്കിലും അവരുടെ കണ്ണുതുറപ്പിക്കും എന്ന പ്രതീക്ഷയിലാണ് കോവിഡ് രോഗബാധയേറ്റ് ദുരിതത്തിലായ ഫയർഫോഴ്സ് ജീവനക്കാർ .

error: Content is protected !!