കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ പേർക്ക് സാധ്യത .. സ്ഥിതി അതീവഗുരുതരം …

കാഞ്ഞിരപ്പള്ളി : കോവിഡ് മഹാമാരി നാടിനെ വിഴുങ്ങുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ വീടിന് പുറത്തിറങ്ങാതിരിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക എന്നത് മാത്രമാണ് പോംവഴി.

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ 45 ജീവനക്കാരിൽ 22 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അവരുമായി അടുത്ത സമ്പർക്കത്തിൽ ഉള്ള മറ്റ് 23 പേരുടെ സ്രവം കൂടി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മറ്റുള്ള 23 പേരുടെ പരിശോധനാഫലം ഇന്നെത്തും.. അവരിൽ പലർക്കും രോഗലക്ഷണങ്ങൾ ഉണ്ട്. കോവിഡ് വാക്‌സിൻ സ്വീകരിച്ചു 15 ദിവസങ്ങൾ കഴിഞ്ഞ മൂന്നുപേർക്കും രോഗബാധ ഉണ്ടായി.

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ്റെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്. ദിവസവും, ശക്തമായ കാറ്റും മഴയും, ഇടിമിന്നലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഫയർ ഫോഴ്സ് ജീവനക്കാരുടെ സേവനം അത്യാവശ്യമായി വേണ്ടിവരുന്ന ഈ സന്ദർഭത്തിൽ കോവിഡ് മൂലം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മാറിനിൽകേണ്ട അവസ്ഥ നാടിനെ ദുരിതത്തിലാക്കും എന്നതിൽ സംശയമില്ല .

error: Content is protected !!