കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂടുതൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്നു

കാഞ്ഞിരപ്പള്ളി: താലൂക്കിൽ നിലവിൽ ചികിത്സ ആവശ്യമായ കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനായി മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ സി.എസ്.എൽ.ടി.സി. മാത്രമാണ് പ്രവർത്തിക്കുന്നത്. 100 ബെഡ്ഡുകളാണ് കേന്ദ്രത്തിലുള്ളത്. നിലവിൽ ബെഡ്ഡുകൾ ഒഴിവില്ല. എരുമേലി ഗ്രാമപ്പഞ്ചായത്തിൽ പൂട്ടിക്കിടന്നിരുന്ന സ്വകാര്യ ആശുപത്രി പഞ്ചായത്ത് ഏറ്റെടുത്ത് ഡി.സി.സി. ആയി പ്രവർത്തിച്ചുവരുകയാണ്. ആതുര ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.സി.സി.യിൽ 90 ബെഡ്ഡുകളുള്ളതിൽ 75 പേർ നിരീക്ഷണത്തിലുണ്ട്. സി.എഫ്.എൽ.ടി.സി.യാക്കി മാറ്റുന്നത് സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന ഡി.സി.സി.യിൽ സ്ത്രീകൾക്കും പരുഷന്മാർക്കുമായി 50 ബെഡ്ഡുകളാണുള്ളത്. നിലവിൽ സ്ത്രീകളുടെ എട്ട് ബെഡ്ഡുകൾ മാത്രമാണ് ഒഴിവുള്ളത്. പാറത്തോട് പഞ്ചായത്തിൽ പൊടിമറ്റത്ത് നിർമല റിന്യൂവൽ സെന്ററിൽ ഡി.സി.സി. തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. 110 ബെഡ്ഡുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെത്തന്നെ മറ്റൊരു കെട്ടിടത്തിൽ 60 കിടക്കകളുള്ള സി.എഫ്.എൽ.ടി.സി. തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ബുധനാഴ്ചയോടെ സി.എഫ്.എൽ.ടി.സി. തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു. എലിക്കുളം പഞ്ചായത്തിൽ പൈക കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 13 കിടക്കകളുള്ള ഡി.സി.സി. തിങ്കളാഴ്ച തുറക്കും. ബ്ലോക്കിന് കീഴിൽ സി.എഫ്.എൽ.ടി.സി.കൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ചചെയ്യാൻ പഞ്ചായത്ത് ഭരണസമിതിയുടെ യോഗം ബ്ലോക്ക് പഞ്ചായത്തിൽ തിങ്കളാഴ്ച നടത്തും. മുണ്ടക്കയം സി.എസ്.എൽ.ടി.സി.-9778199385.

കോവിഡ്‌ പരിശോധനാഫലം വൈകുന്നു

കാഞ്ഞിരപ്പള്ളി: ആർ.ടി.പി.സി.ആർ. പരിശോധനയുടെ ഫലം ലഭിക്കാൻ വൈകുന്നതായി പരാതി. ഇതുമൂലം വിവിധ രോഗമുള്ളവർക്ക് ചികിത്സയ്ക്ക്‌ തടസ്സമാകുന്നതായാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി നൂർഹുദ സ്‌കൂളിൽ നടത്തിയ 66 പേരുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. വിവിധ വാർഡുകളിൽനിന്നുള്ളവരുടെയും അഗ്നിരക്ഷാസേന ഓഫീസിലെ കോവിഡ് ക്ലസ്റ്ററിൽ ഉൾപ്പെട്ടവരുടെയുമാണ് പരിശോധന നടത്തിയത്

error: Content is protected !!