എരുമേലിയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം വേണം
എരുമേലി: കോവിഡ് രോഗം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എരുമേലിയിലെ ഡൊമിസിലറി കോവിഡ് സെന്റർ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായി ഉയർത്തണമെന്ന് ആവശ്യം.നിലവിൽ കോവിഡ് ബാധിതർക്ക് ക്വാറന്റീൻ സൗകര്യം മാത്രമാണുള്ളത്. ഡോക്ടർ, നഴ്‌സ് സേവനങ്ങളും ചികിത്സയും ഇല്ല.
നിലവിൽ 250-ന് മേലാണ് എരുമേലി പഞ്ചായത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം. കോവിഡ് സെന്ററിൽ 90-പേർക്കുള്ള സൗകര്യമേ ഉള്ളൂ. ഇവർക്കുള്ള ഭക്ഷണം ഗ്രാമപ്പഞ്ചായത്താണ് നൽകുന്നത്.
