കോവിഡ് വാക്സിൻ സൗജന്യമായി നൽകണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹകരമായ കോവിഡ് വാക്സിൻ നയം തിരുത്തി, വാക്സിനേഷൻ സൗജന്യവും, സാർവ്വത്രികവുമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പത്തിൽ താഴെ പ്രവർത്തകർ പങ്കെടുത്തായിരുന്നു സമരം.
സിപിഐ (എം) ഏരിയാ കമ്മറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം .എ.റിബിൻ ഷാ, ബ്ളോക് സെക്രട്ടറി അജാസ് റഷീദ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ധീരജ് ഹരി, ബിപിൻ എന്നിവർ സംസാരിച്ചു. ബ്ളോക് പ്രസിഡണ്ട് ബി.ആർ.അൻഷാദ് അദ്ധ്യക്ഷത വഹിച്ചു.