ഫലമറിയാൻ ഇനി രണ്ടുനാൾ


നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ ആർക്കൊപ്പമെന്നറിയാൻ ഇനി രണ്ടുനാൾ മാത്രം. ഞായറാഴ്ച രാവിലെ എട്ടിന്‌ വോട്ടെണ്ണൽ തുടങ്ങും.

തുടക്കത്തിൽ തപാൽ വോട്ടുകളാണ്‌ എണ്ണുക. എട്ടരയോടെ ഇ.വി.എമ്മുകളിലെ വോട്ടുകൾ തിട്ടപ്പെടുത്താൻ തുടങ്ങും. എല്ലാ മണ്ഡലങ്ങളിലെയും വരണാധികാരികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകന്‍റെ സാന്നിധ്യത്തിലാണ് നടപടികൾ.

ഓരോ മണ്ഡലത്തിലും ഇലക്ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങളിലെ വോട്ട്‌ എണ്ണാൻ മൂന്നു ഹാളുകൾ വീതവും തപാൽ വോട്ടുകൾക്ക് ഒരു ഹാളും ഉണ്ടായിരിക്കും.

• എല്ലാ ഹാളിലും ഏഴുമേശകൾ വീതം ക്രമീകരിക്കും.

• വോട്ടിങ്‌ യന്ത്രത്തിലെ വോട്ട്‌ എണ്ണുന്ന ഹാളുകളിൽ ഒന്നുവീതവും തപാൽ വോട്ട് എണ്ണുന്ന ഹാളിൽ ഓരോ മേശയ്ക്കും ഒന്നു വീതവും എന്ന കണക്കിൽ അസിസ്റ്റൻറ് റിട്ടേണിങ്‌ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

• വോട്ടിങ്‌ യന്ത്രത്തിലെ വോട്ട് എണ്ണാൻ ഓരോ ടേബിളിലും കൗണ്ടിങ്‌ സൂപ്പർവൈസർ, കൗണ്ടിങ്‌ അസിസ്റ്റൻറ്, മൈക്രോ ഒബ്സർവർ എന്നിവരും തപാൽ ബാലറ്റ് എണ്ണാൻ ഓരോ മേശയിലും ഒരു കൗണ്ടിങ്‌ സൂപ്പർവൈസർ, രണ്ട് കൗണ്ടിങ്‌ അസിസ്റ്റൻറ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും ഉണ്ടാകും. കൗണ്ടിങ്‌ സൂപ്പർവൈസർ, കൗണ്ടിങ്‌ അസിസ്റ്റൻറ്, മൈക്രോ ഒബ്സർവർ എന്നിവർക്ക് നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് നിയമനം നൽകിയിരിക്കുന്നത്. കൗണ്ടിങ്ങിന്‍റെ എല്ലാ നടപടികളും വീഡിയോയിൽ പകർത്തും. ഉച്ചയോടെ ഫലം പ്രഖ്യാപിക്കാനാകും.

ജില്ലയിലെ വോട്ടെണ്ണൽകേന്ദ്രങ്ങൾ

• പാലാ-പാലാ കാർമൽ പബ്ലിക് സ്കൂൾ

• കടുത്തുരുത്തി-പാലാ സെന്റ്‌ വിൻസെന്റ്‌ സി.എം.ഐ. റസിഡൻഷ്യൽ സ്കൂൾ

• വൈക്കം-വൈക്കം ആശ്രമം സ്കൂൾ

• ഏറ്റുമാനൂർ-അതിരമ്പുഴ സെന്റ്‌ അലോഷ്യസ് എച്ച്.എസ്.

• കോട്ടയം-കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്.

• പുതുപ്പള്ളി-കോട്ടയം ബസേലിയോസ് കോളേജ്

• ചങ്ങനാശ്ശേരി-ചങ്ങനാശ്ശേരി എസ്.ബി.എച്ച്.എസ്.എസ്.

• കാഞ്ഞിരപ്പള്ളി-കാഞ്ഞിരപ്പള്ളി സെൻറ്‌ ഡൊമനിക്സ് സ്കൂൾ

• പൂഞ്ഞാർ-കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കോളേജ്.

error: Content is protected !!