കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു, സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നേക്കും, സൂപ്പർ മാർക്കറ്റുകളിൽ വൻതിരക്ക് ..
കാഞ്ഞിരപ്പള്ളി : കോവിഡ് വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുവാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കടകളിലും, സൂപ്പർ മാർക്കറ്റുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്.
പൊൻകുന്നം സുലഭ ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുവാൻ ജനങ്ങൾ തിക്കിത്തിരക്കി. കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ ജില്ലയിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുവാൻ സാധ്യതയേറി. ഇന്ന് 2917 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് . ടെസ്റ്റ് പോസിറ്റിവിറ്റി 27.03 ശതമാനമാണ്.
കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്ന് 2917 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് . കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്നുണ്ടായത് എരുമേലി പഞ്ചായത്തിലാണ് . 58 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു . മുണ്ടക്കയം -52, കാഞ്ഞിരപ്പള്ളി 45 , ചിറക്കടവ് 42, മണിമല 28 , പാറത്തോട് 21 , കൂട്ടിക്കൽ 16, കോരുത്തോട് 13 എന്നിങ്ങനെയാണ് മറ്റ് പഞ്ചയത്തിലെ പുതിയ കോവിഡ് രോഗികളുടെ കണക്കുകൾ.