കാട് വെട്ടിത്തെളിച്ച് വനാതിർത്തിയിൽ കാടുമൂടി ഉപയോഗരഹിതമായി കിടന്ന സൗരവേലി പ്രവർത്തനക്ഷമാക്കി , ഇനി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവില്ല

പമ്പാവാലി: വനാതിർത്തിയിൽ കാടുമൂടി ഉപയോഗരഹിതമായി കിടന്ന സൗരവേലി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കാട് നീക്കി പ്രവർത്തനക്ഷമമാക്കി. കാളകെട്ടി പത്തേക്കർ ഭാഗത്ത് രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് സൗരവേലിയിൽ പടർന്ന കാടുകൾ ശ്രമദാനമായി നീക്കം ചെയ്തത്. കൃഷിയിടങ്ങളിൽ കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം അനുഭവപ്പെടുന്ന പ്രദേശങ്ങളാണിവിടെ. സൗരവേലിയുണ്ടെങ്കിലും കാട് വളർന്നുനിൽക്കുന്നതിനാൽ വേലിയിൽ വൈദ്യുതിപ്രസരണമില്ലാതെ ഉപയോഗരഹിതമായിരുന്നു. മൃഗശല്യം രൂക്ഷമായതിനാൽ വനപാലകർ നടത്തിയ പരിശോധനയിൽ സൗരവേലിയുടെ ബാറ്ററിക്ക് തകരാറില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കാടുകൾ നീക്കം ചെയ്ത് വേലി ഉപയോഗയോഗ്യമാക്കി.

error: Content is protected !!