കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ, ബ്രിട്ടനിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ട ടോം ആദിത്യയുമായി ഒരു സംവാദം
Date : 19th Aug, 2019
കാഞ്ഞിരപ്പള്ളി : ബ്രിട്ടനിലെ നോർത്ത് ബ്രിസ്റ്റോളിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളിക്കാരൻ ടോം ആദിത്യയുമായി ഒരു സംവാദം. പതിനെട്ടു വർഷങ്ങൾക്കു മുൻപ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളജ് കോളേജിന്റെ പ്രൊജക്റ്റ് കൺസൽട്ടൻറ് ആയി സേവനം ചെയ്തിരുന്ന ടോം ആദിത്യ കുറഞ്ഞ കാലയളവിനുള്ളിൽ ബ്രിട്ടനിലെ മേയർ ആയി മാറിയ, ഡേവിഡ് കാമറൂൺ, തെരേസ മെയ് മുതലായ അന്താരാഷ്ട്ര പ്രമുഖരുടെ അടുത്ത സുഹൃത്തായി മാറിയ, ആർക്കും പ്രചോദനം നൽകുന്ന ആ അവിശ്വസനീയ കഥ അദ്ദേഹം പങ്കുവയ്ക്കുന്നു. അന്തരാഷ്ട്ര തലത്തിൽ അത്ര ഉന്നതമായ നിലയിൽ എത്തിയിട്ടും, തന്റെ നോക്കിലും, വാക്കിലും പ്രവർത്തിയിലും താൻ ഇപ്പോഴും ഒരു കാഞ്ഞിരപ്പള്ളിക്കാരൻ തന്നെയാണെന്ന് അഭിമാനപൂർവം പറയുന്ന മേയർ ടോം ആദിത്യക്ക് ഒരു ബിഗ് സല്യൂട്ട് ..വീഡിയോ കാണുക
യെ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും സഹായ മെത്രാൻ ജോസ് പുളിക്കലും ചേർന്ന് ആദരിച്ചു. കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രവാസി കോണ്‍ഫറന്‍സിൽ വച്ചാണ് ആദരവ് നൽകിയത്.