കോവിഡ് രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്‌

ശ്വാസംമുട്ടൽ, അമിതമായ ക്ഷീണം, നിർത്താതെയുള്ള ചുമ, മൂന്നുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പ്രദേശത്തെ ആരോഗ്യപ്രവർത്തകരെയോ ആശാപ്രവർത്തകരെയോ അറിയിച്ചശേഷം തൊട്ടടുത്ത സി.എഫ്.എൽ.ടി.സി.യിലോ സി.എസ്.എൽ.ടി.സി.യിലോ എത്തണം.

പരിചരണകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ നില, പൊതുആരോഗ്യനില എന്നിവ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ തുടർ ചികിത്സയ്ക്കുവേണ്ട ക്രമീകരണം ഏർപ്പെടുത്തും. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമല്ലാതെ രോഗികൾ നേരിട്ട് ആശുപത്രികളിലോ മറ്റ്‌ ആരോഗ്യകേന്ദ്രങ്ങളിലോ എത്തരുത്.

വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ക്വാറൻറീനിലുള്ളവർക്കും മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ esanjeevaniopd.in എന്ന വെബ്സൈറ്റ് മുഖേനയോ ഇ-സഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഓൺലൈനിൽ ഡോക്ടറുടെ സേവനം തേടാം.

error: Content is protected !!