റബർ കർഷകർക്ക് ലോക്ക് ഡൌൺ കാലത്ത് കൃഷിക്ക് തടസ്സം ഉണ്ടാകാതെ തരത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് വേണ്ടി ജോസ് കെ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മഴക്കാലത്ത് റബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന റെയിൻ ഗാർഡും മറ്റ് ഉപകരണങ്ങളും വിൽക്കുന്ന കടകൾ ആഴ്ചയിൽ ചില ദിവസമെങ്കിലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും തോട്ടങ്ങളിൽ റബർ ലാറ്റെക്സ് കളക്ട് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ബാരലുകൾ വിതരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനുളള യാത്രാനുമതിയും പാർട്ടി ചെയർമാൻ ജോസ് കെ മാണി നയിച്ച കേരളാ കോൺഗ്രസ് എം സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. റോഷി അഗസ്റ്റിൻ എംഎൽഎ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
മഴക്കാല പൂർവ പ്രവർത്തികൾ നടന്നില്ലെങ്കിൽ വേനൽ മഴയടക്കം ശക്തമായതോടെ അടുത്ത സീസണിൽ ടാപ്പിംഗ് തടസപ്പെടും. കോവിഡിനെത്തുടർന്നു ബുദ്ധിമുട്ടിലായ കർഷകരോട് അനുഭാവപരമായ പ്രതികരണമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.