KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ ഓക്സി കാർ പ്രവർത്തനമാരംഭിച്ചു

വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ ഓക്സി കാർ പ്രവർത്തനമാരംഭിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് എമർജൻസി വാഹനം ഇന്നുമുതൽ വാഴൂർ നിവാസികൾക്ക് ലഭ്യമാകും പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് രക്തത്തിലെ ഓക്സിജൻ അളവ് കുറയുമ്പോൾ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും യാത്രയ്ക്കിടയിൽ ഓക്സിജൻ നൽകുന്നതിന് ഈ വാഹനം പ്രയോജനപ്പെടുന്നു അതോടൊപ്പം ഓക്സിജൻ സാച്ചുറേഷൻ 90 മുതൽ 94 വരെ രേഖപ്പെടുത്തുന്ന വർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം രോഗികളുടെ വീട് പരിസരത്ത് വാഹനം എത്തിച്ച ഓക്സിജൻ ലഭ്യമാക്കുവാനും കഴിയും

error: Content is protected !!