റോഡിലേക്ക് പഴുത്തുവീഴുന്ന ചക്ക യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു

കാഞ്ഞിരപ്പള്ളി ∙ വഴിയരികിൽ നിൽക്കുന്ന പ്ലാവുകളിൽ നിന്നും പഴുത്ത ചക്കകൾ റോഡിൽ വീഴുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളുടെയും അവസ്ഥ ഇതാണ്. സ്വകാര്യ വ്യക്തികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ പ്ലാവുകളിൽ നിന്നും ചക്ക പഴുത്ത് റോഡിൽ വീഴുന്നുണ്ട്. മഴ നേരത്തെ എത്തിയതോടെ പറിച്ചെടുക്കാൻ സാധിക്കാത്തതാണ് സ്വകാര്യ വ്യക്തികളുടെ പ്ലാവിൽ നിന്നുള്ള ചക്ക റോഡിൽ‌ വീഴാൻ കാരണം. നിയമ പ്രശ്നങ്ങളാണ് സർക്കാർ ഓഫിസുകളുടെ ഉടമസ്ഥതയിലുള്ള പ്ലാവുകളിൽ നിന്നും ചക്ക പറിച്ചു മാറ്റാൻ സാധിക്കാത്തത്.

ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ ചക്ക വീണാൽ അപകടങ്ങൾക്കു കാരണമാകും.ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. നിലത്തു വീണു കിടക്കുന്ന ചക്കയിൽ ഇരുചക്ര വാഹനങ്ങൾ കയറിയാൽ തെന്നി മറിയാനും സാധ്യതയുണ്ട്.

error: Content is protected !!