പൊതുജനം സഹകരിച്ചു, ലോക്ഡൗണിൽ കാഞ്ഞിരപ്പളളി മേഖല നിശ്ചലമായിരുന്നു ലോക്ഡൗൺ ലംഘനത്തിന് നിരവധിപേർക്കെതിരെ പോലീസ് കേസ് എടുത്തു . ‌

കാഞ്ഞിരപ്പള്ളി : ലോക്ഡൗണിന്റെ ആദ്യദിനത്തിൽ കാഞ്ഞിരപ്പളളി മേഖല നിശ്ചലമായിരുന്നു. അത്യാവശ്യ വാഹനങ്ങൾമാത്രമാണ് നിരത്തിലിറങ്ങിയത്. എല്ലായിടങ്ങളിലും പോലീസ് പരിശോധന ശക്തമായിരുന്നതിനാൽ പ്രധാന റോഡുകളെല്ലാം വിജനമായിരുന്നു. പലചരക്കുകടകൾ, പഴം-പച്ചക്കറി, മത്സ്യവിപണകേന്ദ്രങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾമാത്രമാണ് പ്രവർത്തിച്ചത്. ഏതാനുംചില ഹോട്ടലുകൾ തുറന്നെങ്കിലും പാഴ്സൽമാത്രമാണ് നൽകിയത്.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് വാഹനപരിശോധന നടത്തി. എല്ലാ പഞ്ചായത്തുകളിലും പോലീസ് പട്രോളിങ്ങും ശക്തമാക്കി. നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളും കുറവായിരുന്നു. ലോക്ഡൗൺ ലംഘിച്ചതിനും, മുഖാവരണം ധരിക്കാത്തിനും സാമൂഹിക അകലം പാലിക്കാത്തതിനും ചിലർക്കെതിരെ പോലീസ് കേസെടുത്തു.

മുക്കൂട്ടുതറ, എരുമേലി മേഖലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിച്ചു. ആവശ്യമില്ലാതെ വാഹനവുമായി ഇറങ്ങിയതിന് എട്ടുപേരുടെ പേരിൽ പോലീസ് കേസെടുത്ത് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അനാവശ്യ യാത്രക്കിറങ്ങുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

error: Content is protected !!