മരണത്തിലും ഒന്നിച്ച്.. ഭാര്യ മരിച്ച് നാലാംദിവസം ഭർത്താവും മരിച്ചു

പൊൻകുന്നം: ജീവിതന്റെ സുഖദുഃഖങ്ങൾ ഒന്നിച്ചു പങ്കിട്ട ആ ദമ്പതികൾ ർ, മരണത്തെയും ഒന്നിച്ചു തന്നെയാണ് നേരിട്ടത്. രോഗബാധിതരായി ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിൽ അഡ്മിറ്റായത്. ഭാര്യ മരിച്ച് നാലാമത്തെ ദിവസം ഭർത്താവും മരിച്ചു. പുതിയകാവ് ദേവസ്വം പ്രസിഡന്റും ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ .എസ്.എസ്.കരയോഗം മുൻപ്രസിഡന്റുമായ ഇരിക്കാട്ട് ആർ .സുകുമാരൻ നായർ(90) ആണ് ഭാര്യയുടെ വേർപാടിന് പിന്നാലെ മരിച്ചത്. വ്യാഴാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. ഭാര്യ ആനിക്കാട് കല്ലൂർ കുടുംബാംഗം ശാരദാമ്മ(88) തിങ്കളാഴ്ചയും.

പൊൻകുന്നം എൻ.എസ്.എസ്.യൂണിയൻ കമ്മിറ്റിയംഗവും 18 വർഷമായി പൊൻകുന്നം പുതിയകാവ് ക്ഷേത്ര ദേവസ്വം പ്രസിഡന്റാണ് സുകുമാരൻ നായർ. മുപ്പതുവർഷത്തോളം ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ കരയോഗത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ചിറക്കടവ് മഹാദേവ സേവാസംഘം കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യകാല മൈക്ക് സെറ്റ് ഉടമയായിരുന്നു. ശ്രീകുമാർ സൗണ്ട്‌സ് എന്ന സ്ഥാപനം വർഷങ്ങളോളം നടത്തിയിരുന്നു.

മക്കൾ: ഉഷാകുമാരി, ശ്രീലത, ശ്രീകുമാർ(ശ്രീകുമാർ സ്റ്റോഴ്‌സ്, പൊൻകുന്നം). മരുമക്കൾ: രാധാകൃഷ്ണൻ നായർ(പുള്ളോലിൽ, ചേനപ്പാടി), രാമചന്ദ്രൻ നായർ(കിഴക്കേമുറിയിൽ, വിളക്കുമാടം), സിന്ധു ശ്രീകുമാർ(സിന്ധുഭവൻ, തമ്പലക്കാട്). സംസ്‌കാരം നടത്തി.

error: Content is protected !!