കോവിഷീൽഡ് : രണ്ടാംഡോസ് 84 ദിവസം കഴിഞ്ഞുമതി ;  കോവാക്സിൻ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം തന്നെ

കോവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് 12-16 ആഴ്ചകളുടെ (84-112 ദിവസം) ഇടവേളയ്ക്കുശേഷം സ്വീകരിച്ചാൽ മതിയെന്ന് കേന്ദ്രം. ഓക്സ്‌ഫഡ്-ആസ്ട്രസെനെക്ക വാക്സിനാണ് കോവിഷീൽഡ്. ബ്രിട്ടനിൽനിന്നുള്ള പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിക്കുന്നത്.

രണ്ടാംഡോസ് വൈകിപ്പിച്ചാൽ പ്രതിരോധശേഷി കൂടുമെന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽത്തന്നെ വികസിപ്പിച്ച കോവാക്സിന്റെ രണ്ടാംഡോസ് നേരത്തേ നിർദേശിച്ചിരുന്നതുപോലെ നാലാഴ്ചകൾക്കുശേഷം സ്വീകരിക്കണം.

വാക്സിനുമായി ബന്ധപ്പെട്ട വിദഗ്‌ധസമിതിയുടെയും ദേശീയ ഉപദേശകസമിതിയുടെയും ശുപാർശപ്രകാരമാണ് കേന്ദ്രതീരുമാനം. ബ്രിട്ടനും കാനഡയും കോവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടിയിട്ടുണ്ട്.

error: Content is protected !!