കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിന്റെ ചുറ്റുമതിൽ തകർന്നു

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഗണപതിയാർ കോവിലിന്റെ ചുറ്റുമതിൽ തകർന്ന് വീണു. കോവിലിന്റെ വടക്ക് ഭാഗത്തുള്ള കരിങ്കൽ ഭിത്തിയാണ് മഴയിൽ തകർന്ന് താഴേക്ക് വീണത്. ഇരുപത് അടിയോളം ഉയരമുള്ള മതിലിന്റെ 15 മീറ്ററോളം നീളത്തിലാണ് തകർന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

കരിങ്കല്ലും മണ്ണും വീണ് താഴെ സ്ഥിതിചെയ്തിരുന്ന കിണറും മൂടി. ക്ഷേത്രത്തിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടോറും താഴേക്ക് പതിച്ചു. ജലസംഭരണിക്കും കേടുപാടുകളുണ്ടായി. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്നാണ് ചുറ്റുമതിൽ തകർന്നത്. പ്രദേശത്ത് പലഭാഗങ്ങളും വിണ്ടുകീറിയനിലയിലുമാണ്. വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ, തിടപ്പള്ളി, ശ്രീകൃഷ്ണൻ കോവിൽ എന്നീ ഭാഗങ്ങൾക്ക് വിള്ളൽ ഭീഷണിയാകുന്നുണ്ട്.

error: Content is protected !!