കോവിഡ് ബാധിതർക്ക് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അഞ്ച് വാഹനങ്ങൾ സജ്ജമാക്കി

കാഞ്ഞിരപ്പള്ളി: കോവിഡ് ബാധിതർക്ക് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് കാഞ്ഞിരപ്പള്ളി ടൗൺ മേഖലയിൽ അഞ്ച് വാഹനങ്ങൾ സജ്ജമാക്കി. സി.പി.എം., സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ ഒരുക്കിയിരിക്കുന്നത്.

നിയുക്ത പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഞ്ച് സ്‌നേഹവണ്ടികളുടെ ഫ്ളാഗ് ഓഫ് കർമ്മം നടത്തി. ഒരു ആംബുലൻസും നാല് കാറുകളുമാണ് കോവിഡ് ബാധിതർക്കായി പേട്ടക്കവലയിൽ കേന്ദ്രീകരിച്ചുള്ളത്. സി.പി.എം. ഏരിയ കമ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മദ്, വി. സജിൻ, ലോക്കൽ സെക്രട്ടറി ടി.കെ. ജയൻ, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം എം.എ. റിബിൻ ഷാ, ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ്, സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയംഗം കെ.എം. അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!