പൊൻകുന്നം പത്തൊമ്പതാം മൈലിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
പൊൻകുന്നം : ദേശീയ പാതയിൽ പൊൻകുന്നം പത്തൊമ്പതാം മൈലിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണു ഗതാഗതം തടസ്സപ്പെട്ടു. മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ 11 KV വൈദ്യുതി പോസ്റ്റ് നിലംപൊത്തി. അതിനെത്തുടർന്ന് മറിഞ്ഞുവീണ തെങ്ങ് റോഡിന്റെ കുറുകെ വൈദ്യുതി ലൈനിൽ തൂങ്ങിക്കിടന്നു. അതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
വിവരം അറിഞ്ഞു കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിശമനസേന എത്തി ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത് . അഗ്നിശമനസേന സീനിയർ ഓഫീസർ ഹരീഷ് കുമാർ ,ഫയർമാൻമാരായ അനീസ്സ്, ജോബി തോമസ്, അസ്ജിത്, ലിബിൻ, ഹരി കെ സുകുമാർ , ഹോം ഗാർഡ് ഫിലിപ്പ് വർഗീസ്, ഡ്രൈവർ അരവിന്ദൻ എന്നിവരടങ്ങുന്നസംഘമാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ശനിയാഴ്ച പുലർച്ചെ 4.40 നായിരുന്നു സംഭവം.