KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ കബറടക്കം നടത്തി

എരുമേലി വാഴക്കാല അലങ്കാരത്ത് നൈനാർ റാവുത്തറാണ് (70) വെള്ളിയാഴ്ച്ച കോവിഡ് രോഗബാധയേറ്റ് എരുമേലി സി.എഫ്.എൽ. ടി. സിയിൽ കഴിയവേ നിര്യാതനായത്. എരുമേലി സി.എഫ്.എൽ. ടി. സിയിൽ നിന്നും മൃതദേഹം ഡി. വൈ. എഫ്. ഐ. പ്രവർത്തകർ ആംബുലൻസിൽ ഏറ്റുവാങ്ങുകയും തുടർന്ന് പ്രതികൂലമായ കാലാവസ്ഥയും തരണം ചെയ്ത് ആറംഗ ഡി. വൈ. എഫ്. ഐ. പ്രവർത്തകർ പി. പി. ഇ. കിറ്റണിഞ്ഞ് കബറടക്കം നടത്തുകയും ചെയ്തു. മഴയെ തുടർന്ന് രാത്രിയോടെയാണ് എരുമേലി നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.

പഞ്ചായത്തംഗം പി. എ. ഷാനവാസ് ,അബ്ദുൾ ഷെമീം (അച്ചു), റസ്സൽ സലീം, എം. എ.നിഷാദ്, ബാരി എം. ഇർഷാദ്, അസ്‌ലം മുഹമ്മദ്‌ എന്നിവരാണ് പി. പി. ഇ. കിറ്റണിഞ്ഞ് കബറടക്കത്തിൽ പങ്കെടുത്തത്. നിര്യാതനായ നൈനാറിന്റെ ഭാര്യ: ഫാരിസ. മക്കൾ: ഷൈലജ, സൈദ, ഷാഹിദ, ഷംല, ഷെഫീന.

error: Content is protected !!