കമ്മ്യൂണിറ്റി കിച്ചന് സഹായവുമായി ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ.
മുണ്ടക്കയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം ഹൈറേഞ്ച് യൂണിയൻ പ്രവർത്തന മേഖലയിൽ ഉൾപ്പെട്ട വരുന്ന വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ പി.ജീരാജ് ഭക്ഷ്യധാന്യങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹൻ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജി മോൻ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി.യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടി കുഴി,വൈസ് പ്രസിഡന്റ് ലാലിറ്റ്. എസ്. തകടിയേൽ,ബോർഡ് അംഗങ്ങളായ ഡോക്ടർ പി അനിയൻ, ഷാജി ഷാസ് യൂണിയൻ കൗൺസിലർ കെ.എസ് രാജേഷ്, എ. കെ. രാജപ്പൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ എം വി ശ്രീകാന്ത് കൺവീനർ കെ.ടി വിനോദ് പാലപ്ര, പി എൻ രവി മുണ്ടക്കയം എന്നിവർ പങ്കെടുത്തു.