ദുരിതകാലത്ത് സ്വാന്തനമേകുവാൻ സന്നദ്ധ പ്രവർത്തകർ.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് മെംബർ സുമി ഇസ്മായിലിന്റെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റ് അർഹരായ, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് എത്തി തുടങ്ങി. കോവിഡ് പോസിറ്റീവായ കുടുംബങ്ങളിലെ കുട്ടികൾക്ക് ബേബി ഫുഡും നൽകുന്നുണ്ട്. ഹോമിയോ – ആയൂർവ്വേദ പ്രതിരോധ മരുന്നുകളുടെയും, മറ്റത്യാവശ്യ മരുന്നുകളുടെയും വിതരണം , ടെലി കൗൺസലിങ്ങ്, ഓക്സിജൻ അളവ് പരിശോധന, ആംബുലൻസ് ഉൾപ്പെടെ കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനുള്ള വാഹനങ്ങൾ, അണുനശീകരണം തുടങ്ങിയ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ 24 മണിക്കൂറും സേവന നിരതരായ റാപ്പിഡ് സ്പോൺസ് ടീം വോളണ്ടിയർമാർ വാർഡിൽ സജ്ജമാണ്. തെരുവുകളിലും, വീടുകളിലും ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണവും തയ്യാറാക്കി നൽകുന്നുണ്ട്.

സേവനങ്ങൾക്ക് ബന്ധപ്പെടുക DYFI ജില്ലാ കമ്മറ്റിയംഗം എം. എ. റിബിൻ ഷാ
CPI (M) ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ. എം. അഷറഫ്
കൊടുവന്താനം ബ്രാഞ്ച് സെക്രട്ടറി ധീരജ് ഹരി
അമീർ ഷുക്കൂർ, മുഹമ്മദ് അഷർ (അച്ചു ) , നൗഫൽ വി.എസ് , ജയ്സൽ പി. എസ് , കെ. കെ. സതീശ് കുമാർ ഷിഹാബ് കെ. എൻ, ഹക്കീം കെ. എ, സുജിത് നാസർ, സാബിദ് ജുനൈദ് , ഹാരീസ് പി എസ് , (കില ഫാക്കൽറ്റി ) ഫോൺ. 8089250090

error: Content is protected !!