പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി
കോവിഡ് മഹാമാരി കാലത്ത് കാഞ്ഞിരപള്ളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും, ഭക്ഷ്യധാന്യങ്ങളും നൽകി കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കും ജനതാ ഡിപ്പാർട്ട്മെന്റ് സ്റ്റോറും മാതൃകയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പനും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എൻ രാജേഷും ബാങ്ക് പ്രസിഡന്റ് ജോർജ് വർഗീസ് പൊട്ടംകുളത്തിൽ നിന്നും ഏറ്റുവാങ്ങി.
ഡയറക്ടർ ബോർഡ് മെമ്പർമാരായ, ജോളി മടുക്കക്കുഴി, സ്തനിസ്ലാവോസ് വെട്ടിക്കാട്ട്, ജോബ് കെ വെട്ടം, ടിജെ മോഹനൻ, ഫിലിപ്പ് നിക്കോളാസ്,, ടോജി വി. ജോർജ്, തോമസുകുട്ടി, ജെസ്സി ഷാജൻ, സുജ സുനിൽ, റാണി മാത്യു, രാജേഷ്, ബിജു പത്യാല , ബാങ്ക് സെക്രട്ടറി ഷൈജു കെ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.