റബ്ബറിന് വിലയുണ്ട്, പക്ഷേ…മഴയും ലോക്ഡൗണും റബ്ബർ കർഷകരെ വലയ്ക്കുന്നു ..
കാഞ്ഞിരപ്പള്ളി: റബ്ബറിന് മികച്ച വില ലഭിക്കുമ്പോഴും കർഷകന് പ്രയേജനപ്പെടുന്നില്ല. മഴയും ലോക്ഡൗണും റബ്ബർ കർഷകരെ ദുരിതത്തിലാക്കി. ഭൂരിഭാഗം തോട്ടങ്ങളിലും മഴമറ നിർമ്മാണം തടസ്സപ്പെട്ട നിലയിലാണ്. ചെറുകിട കർഷകരും പാട്ട കർഷകരെയുമാണ് അപ്രതീക്ഷിതമായി എത്തിയ വേനൽമഴയും ലോക്ഡൗണും കൂടുതൽ ബാധിച്ചത്. മേയ് പകുതിയോടെ തോട്ടങ്ങളിൽ മഴമറ പൂർത്തിയാക്കി കാടും മറ്റും തെളിച്ച് ടാപ്പിങ് തുടങ്ങേണ്ടതായിരുന്നു. എന്നാൽ മഴ കാരണം പണികളൊന്നും തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് കർഷകർ പറയുന്നു. ജനുവരി അവസാനത്തോടെ പല തോട്ടങ്ങളിലും ടാപ്പിങ് നിർത്തി. എന്നാൽ മഴ തുടങ്ങിയതോടെ വീണ്ടും ടാപ്പിങ് ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
റബ്ബറിന് മികച്ച വില ലഭിക്കുമ്പോഴും കർഷകന് പ്രയേജനപ്പെടുന്നില്ല. ലോക്ഡൗൺ മൂലം ഉള്ള ഉത്പന്നങ്ങൾ ഏറ്റെടുക്കാൻ ആളില്ലെന്ന് കർഷകർ പറയുന്നു. റബ്ബറിന് 170-175 രൂപ വരെ വില ലഭിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് പല കടകളും അടച്ചിട്ടിരിക്കുകയാണ്. അവസാനവർഷ പാട്ട കരാറിലുള്ള റബ്ബർ കർഷകരെയാണ് പ്രശ്‌നം കൂടുതലായി ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷവും റബ്ബറിന് ആവശ്യമായ വില ലഭിച്ചിരുന്നില്ല.
റെയ്ൻ ഗാർഡനിങ് ഉത്പന്നങ്ങളുടെ വില വർദ്ധിച്ചതുമൂലം ഉത്പാദനചെലവ് വർദ്ധിച്ചു. കഴിഞ്ഞ തവണ 130 രൂപ വിലയുണ്ടായിരുന്ന പ്ലാസ്റ്റിക്കിന് 160 രൂപയായി.
പലിശയ്ക്ക് 1050-ൽ നിന്ന് 1200 രൂപ വില ഉയർന്നു. ചില്ല്, ചിരട്ട തുടങ്ങിയവയ്ക്കും വില ഉയർന്നു. ഉത്പാദനചെലവ് വർദ്ധിച്ചതോടെ ചെറുകിട കർഷകർ ഷീറ്റാക്കാതെ ഒട്ടുപാലാക്കിയാണ് വിൽക്കുന്നത്.
ത്രിതല പഞ്ചായത്ത് വഴി കർഷകർക്ക് സബ്‌സിഡി നൽകി ഉത്പാദനചെലവ് കുറയ്ക്കണമെന്നും ആവശ്യമുയരുന്നു.