കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന സാബു തോമസ് (55) ന്യൂമോണിയ ബാധിച്ച് മരിച്ചു
കാഞ്ഞിരപ്പള്ളി : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡ്രൈവർ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ കാഞ്ഞിരപ്പള്ളി കത്തലാങ്കപ്പടി തുമ്പേലാട്ട് സാബു തോമസ് (55) ന്യൂമോണിയ ബാധിച്ചു മരിച്ചു . നിലവിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
സംസ്കാരം 29 – ന് ശനിയാഴ്ച രാവിലെ 11ന് അഞ്ചിലിപ്പ സെന്റ് പയസ് പള്ളി സിമിത്തേരിയിൽ .
ഭാര്യ ഷൈന കാഞ്ഞിരപ്പള്ളി പൂതക്കുഴി പാറക്കൽ കുടുംബാംഗം
മക്കൾ : റ്റോം ( ഗൾഫ് ) , ജോസി പ്ലസ് ടു വിദ്യാർഥി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ , അന്ന – നാലാം ക്ലാസ് വിദ്യാർത്ഥിനി ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ കാഞ്ഞിരപ്പള്ളി .