ചെമ്മലമറ്റം പള്ളിയുടെ നിര്‍മാണത്തിലിരുന്ന മോണ്ടള ഭാഗത്തെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് 5 പേര്‍ക്ക് പരിക്ക്

ചെമ്മലമറ്റം പള്ളിയുടെ നിര്‍മാണത്തിലിരുന്ന കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് 5 തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടായെങ്കിലും എല്ലാവരെയും രക്ഷപെടുത്തിയതായി പിന്നീട് സ്ഥിരീകരിച്ചു. പള്ളിയുടെ വാര്‍ക്ക ജോലികള്‍ നടക്കുമ്പോഴായിരുന്നു അപകടം.

നിര്‍മാണത്തിലിരുന്ന പള്ളികെട്ടിടത്തിന്റെ വാര്‍ക്കഭാഗമാണ് തകര്‍ന്നത്. മോണ്ടള ഭാഗമാണ് ഇടിഞ്ഞുവീണത്. 9 പേരാണ് അപകടസമയത്ത് മുകളിലുണ്ടായിരുന്നത്. കോണ്‍ക്രീറ്റിംഗ് ജോലികള്‍ ഇന്ന് നടക്കുന്നതിനിടെയാണ് ഈ ഭാഗം ഇടിഞ്ഞത്

പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!