കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിൽ ആയിരം ആര്യവേപ്പും തുളസിവനവും പദ്ധതികൾ തുടങ്ങി
കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് സ്‌കൂളിൽ ആയിരം ആര്യവേപ്പ് അമ്മയ്ക്കായി, തുളസിവനം നിർമാണം പദ്ധതികൾ തുടങ്ങി. . ആര്യവേപ്പ് തൈ നട്ട് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
തുളസിവനം ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ കൃഷ്ണതുളസി നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. ഒരു കുട്ടി വീട്ടിൽ ഏഴ് തുളസിത്തൈ വിതം നട്ട് 5000 തൈകൾ വളർത്താനാണ് ലക്ഷ്യമിടുന്നത്. ഒപ്പം ആര്യവേപ്പ് തൈകളും വിദ്യാർഥികൾക്ക് നൽകും.
സിസ്റ്റർ ജാൻസി മരിയ, പ്രഥമാധ്യാപിക സിസ്റ്റർ ഡെയസ് മരിയ, അസി. ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജി.പ്രസാദ്, സീഡ് കോ-ഒാർഡിനേറ്റർ, സിസ്റ്റർ ജിജി പുല്ലത്തിൽ എന്നിവർ പ്രസംഗിച്ചു. മിനിമോൾ ജോസഫ്, നിസാമോൾ ജോൺ, ജ്വാകിലിൻ സെബാസ്റ്റ്യൻ, സിസി അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി