KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് നിർമിക്കുന്ന ഹനുമദ്‌ശില്പത്തിന്റെ ശിലാസ്ഥാപനം നടത്തി

ചിറക്കടവ്: സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് നിർമിക്കുന്ന ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഹനുമദ്‌ശില്പത്തിന്റെ ശിലാസ്ഥാപനം നടത്തി.ചെറുവള്ളി ശ്രീചിത്സ്വരൂപ തീർഥപാദാശ്രമത്തിലെ സ്വാമി നരനാരായണാനന്ദ തീർഥപാദർ ശിലാസ്ഥാപനം നിർവഹിച്ചു.
ചമ്പക്കര മുരളീധരൻ കാർമികത്വം വഹിച്ചു.

ഹനുമാൻസ്വാമിയുടെ 30 അടി ഉയരമുള്ള പൂർണകായപ്രതിമയാണ് നിർമിക്കുന്നത്. മുൻപ് ഇവിടെ സ്വാമി വിവേകാനന്ദന്റെ ശില്പം നിർമിച്ച മുല്ലശ്ശേരിൽ അനന്ദുസുരേഷാണ് ശില്പി. വാക്കപ്പറമ്പിൽ അർജുൻ സുരേഷും പങ്കാളിയാകും. ട്രസ്റ്റിന്റെ കീഴിലുള്ള ആശുപത്രി, അനാഥാലയം എന്നിവയുടെ നിർമാണം ചിങ്ങമാസത്തിൽ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!