റോഡരികിൽ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ നീക്കണം

 റോഡ് സുരക്ഷയെ ബാധിക്കുന്നവിധത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഗമമമായ യാത്രയ്ക്ക് വിഘാതമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിടനിർമാണ സാമഗ്രികൾ എന്നിവ നീക്കാൻ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങിയതായി ആർ.ടി.ഒ. അറിയിച്ചു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്‌. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഇവ സ്വമേധയാ നീക്കം ചെ യ്യണം. റോഡ് സുരക്ഷയ്ക്ക് വിഘാതമാകുന്ന ബോർഡുകളും സാമഗ്രികളും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക്‌ ഇക്കാര്യം ജില്ലയിലെ ആർ.ടി.ഒ.മാരുടെ വാട്‌സാപ്പിലോ ഇ-മെയിലിലോ ചിത്രങ്ങൾ സഹിതം അയയ്ക്കാമെന്ന്‌ ആർ.ടി.ഒ. അറിയിച്ചു. 

ആർ.ടി.ഒ.- വാട്‌സാപ്പ് നമ്പർ-8547639005

ഇ-മെയിൽ- kl05.mvd@kerala.gov.in

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.- വാട്‌സാപ്പ് നമ്പർ- 9447377870, ഇ-മെയിൽ- rtoe.mvd@kerala.gov.in

error: Content is protected !!