പരിസ്ഥിതിപ്രവർത്തകർക്ക് ആശ്വാസമേകി തിടനാട് ടൗണിലെ തണൽമരം

തിടനാട്: പരിസ്ഥിതിപ്രവർത്തകർക്ക് ആശ്വാസവും സന്തോഷവുമാണ് തിടനാട് ടൗണിൽ നിൽക്കുന്ന തണൽമരം. തണൽമരത്തിന്റെ എല്ലാ ശിഖരങ്ങളും റോഡ് വികസനത്തിന്റെപേരിൽ കഴിഞ്ഞ ഓഗസ്റ്റിൽ മുറിച്ചിരുന്നു.

ആളുകളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നുവെന്ന കാരണത്താൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് ശിഖരങ്ങൾ മുറിച്ചത്.

ആറുപതിറ്റാണ്ട് നാടിന് തണലേകിയ മരത്തിന്റെ ശിഖരങ്ങൾ പരിസ്ഥിതിപ്രവർത്തകരുടെ എതിർപ്പിനെ മറികടന്നാണ്‌ മുറിച്ചുമാറ്റിയത്. തുടർന്ന് തിടനാട്ടിലെയും സമീപപ്രദേശങ്ങളിലെയും കർഷക, പരിസ്ഥിതി കൂട്ടായ്മയുടെയും വൃക്ഷവൈദ്യൻ കെ.ബിനുവിന്റെയും നേതൃത്വത്തിൽ മരത്തിന് ചികിത്സ നൽകിയിരുന്നു.

14 ഇനം ആയുർവേദമരുന്നുകൾ നിശ്ചിത അനുപാതത്തിൽ മരത്തിൽ തേച്ചുപിടിപ്പിക്കുകയായിരുന്നു ചെയ്തത്. ഇതിനുള്ള പണം പരിസ്ഥിതിപ്രവർത്തകരും ബിനുവും സോഷ്യൽ മീഡിയവഴി കണ്ടെത്തുകയായിരുന്നു.

ഏതാനും മാസത്തിനുശേഷം മരത്തിൽ ഇലകൾ തളിരിടാൻ തുടങ്ങി. 60 വർഷം മുമ്പ് നാട്ടുകാരനായ നങ്ങാപറമ്പിൽ കുട്ടിച്ചേട്ടനാണ്‌ മരം നട്ടത്. റോഡ് വികസനത്തിന്റെപേരിൽ ശിഖരങ്ങൾ മുറിച്ചുനീക്കപ്പെട്ട മരത്തിൽ വീണ്ടും ചെറുശിഖരങ്ങൾ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പരിസ്ഥിതിപ്രവർത്തകർ.

x

error: Content is protected !!