രണ്ടരയേക്കറിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തി.
കാഞ്ഞിരപ്പള്ളി: കേരള ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ രണ്ടരയേക്കറിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തി.
സഹോദരങ്ങളായ പ്രവീൺ ജോസ് കൊട്ടാരം, ജോമാൻ ജോസ്, അജയ് തോമസ്, റോണി എന്നിവർ ചേർന്നാണ് മത്സ്യക്കൃഷി നടത്തിയത്.
ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട 50,000 മീനുകളാണ് കൃഷിയിറക്കിയത്. കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് മീൻലഭ്യത കുറഞ്ഞതും വിഷാംശമുള്ളതുമായ മീനുകൾ മാർക്കറ്റുകളിലെത്തുകയും ചെയ്തതോടെയാണ് മത്സ്യക്കൃഷിയിലേക്ക് ഇറങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്.
കുറുങ്കണ്ണിയിലെ ഒഴിഞ്ഞുകിടന്നിരുന്ന പാറമടക്കുളത്തിൽ കൃഷിയിറക്കാൻ തീരുമാനിക്കുകയിരുന്നു. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ. ആദ്യഘട്ട വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, വി.പി.രാജൻ, നിഷാ സലിം തുടങ്ങിയവർ പങ്കെടുത്തു. ഫാമിൽ മീൻ ഡ്രസ് ചെയ്ത് കൊടുക്കും. ഫോൺ: 6235792826, 6235942826.