മുണ്ടക്കയത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി നടത്തിയ 400 ഓളം കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചതായി പരാതി.

മുണ്ടക്കയം : സുഹൃത്തുക്കളായ ആറു കർഷകർ ചേർന്നാണ് മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിൽ സ്ഥലം പാട്ടത്തിന് എടുത്തു പതിനായിരത്തോളം ഏത്തവാഴകൾ കൃഷി ചെയ്തത് . കാമുക്, കൊക്കോ മുതലായ കൃഷികൾ ചെയ്തിരുന്ന തോട്ടത്തിലായിരുന്നു വാഴ കൃഷി ചെയ്തിരുന്നത്. എന്നാൽ കൃഷിയ്ക്ക് ഇരമ്പാണെന്ന് കാരണം പറഞ്ഞു, വാഴകൾ കുലക്കാറായപ്പോൾ മാനേജർ എത്തി വാഴയുടെ കൈകൾ വെട്ടി കളയണം എന്നാവശ്യപ്പെട്ടു.

അതിനു തയ്യാറാകാതെ വന്നപ്പോൾ, മാനേജർ തൊഴിലാളികളെ കൂട്ടി വന്ന് അഞ്ഞൂറോളം കുല വരാറായ വാഴയുടെ കൈകൾ പൂർണമായി വെട്ടി നശിപ്പിച്ചു എന്ന് കർഷകർ ആരോപിച്ചു.
കൃഷി വകുപ്പ് മന്ത്രി, വാഴൂർ സോമൻ എംഎൽഎ, കൊക്കയാർ കൃഷി ഓഫിസർ, പെരുവന്താനം പോലീസ് എന്നിവർക്ക് പരാതി നൽകി.

error: Content is protected !!