പാവപ്പെട്ട കുട്ടികൾക്ക് ഫോണുകൾ വാങ്ങാൻ ആക്രി പെറുക്കി വിറ്റപ്പോൾ കിട്ടിയത് 62,473 രൂപ.

മുക്കൂട്ടുതറ : മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക്‌ സ്മാർട്ട്‌ ഫോൺ കിട്ടാൻ ഇനി വിഷമം വേണ്ട. പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ഫോണുകൾ വാങ്ങാൻ മുക്കൂട്ടുതറയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് ശ്രദ്ധേയമായ സേവനം.

വീടുകൾ തോറും പ്രവർത്തകർ കയറിയിറങ്ങി പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ശേഖരിച്ചപ്പോൾ നിറഞ്ഞത് വാഹനങ്ങൾ നിറയെ വിലയേറിയ പാഴ് വസ്തുക്കൾ. നാല് വാഹനങ്ങളിലായി നാല് ലോഡ് ആക്രി സാധനങ്ങളാണ് നാട് സംഭാവനയായി ചൊരിഞ്ഞത്. എല്ലാം ഓരോ ഇനങ്ങളാക്കി തരം തിരിച്ച് തൂക്കി മാറ്റി വിറ്റപ്പോൾ ലഭിച്ചത് 62,473 രൂപ.

ആക്രി ലോഡുമായി പോയ വാഹനങ്ങൾ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗം കെ സി ജോർജുകുട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു, നൗഫൽ നാസർ,അരവിന്ദ് ബാബു, ആർ ധർമ്മകീർത്തി, സുബിൻ ഐക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.
അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും അടുത്ത ദിവസം തന്നെ സ്മാർട്ട്‌ ഫോൺ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!