ഇടുക്കി ജില്ലയിൽ പെട്രോൾ വില നൂറുകടന്നു. കാഞ്ഞിരപ്പള്ളിയിൽ വില 98.69 രൂപ

കാഞ്ഞിരപ്പള്ളി : കേരളത്തിൽ ഇടുക്കി ജില്ലയിലെ പല സ്ഥലങ്ങൾ ഉൾപ്പെടെ സാധാരണ പെട്രോളിന് വില നൂറു കടന്നു. കാഞ്ഞിരപ്പള്ളിയിൽ നിലവിലെ വില 98.69 രൂപയാണ്.

ഈ വർഷം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ആകെ 55 തവണ ഇന്ധനവില കൂട്ടി. നാല് തവണ വില കുറയ്ക്കുകയും ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി വൻതോതിൽ വർധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താൻ കാരണം. ആറുവർഷത്തിനിടെ കേന്ദ്രനികുതി 307 ശതമാനമാണ് വർധിച്ചത്. 2020-21ൽ 1.71 ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ് തീരുവയിനത്തിൽ കേന്ദ്രസർക്കാരിലേക്ക് എത്തിയത്.

പെട്രോളിന്റെ അടിസ്ഥാന വില സംസ്കരണ ചാർജുൾപ്പെടെ 38.50 രൂപയാണ്. കേന്ദ്ര നികുതി 32.90, സംസ്ഥാന വാറ്റ് 22.68,
ഡീലർ കമ്മിഷൻ 3.70 എന്നിവ ചേർക്കുമ്പോഴാണ് വില നൂറിലെത്തുന്നത്.

error: Content is protected !!