ആർദ്രം ആംബുലൻസ് സർവ്വീസിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി.
കാഞ്ഞിരപ്പള്ളി: സിപിഐ എം കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയും ചേർന്ന് സുമനസ്സുകളുടെ സഹകരണത്തോടെ ആരംഭിച്ച ആംബുലൻസ് സർവ്വീസ് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. . ഓക്സിജൻ സിലിണ്ടർ സൗകര്യത്തോടെ 24 മണിക്കൂറും സർവ്വീസ് നടത്തുന്ന ഈ ആംബുലൻസ് ആർദ്രം എന്ന പേരിലാണ് അറിയുക. ആവശ്യമുള്ളവർ 9497494308 എന്ന നമ്പരിൽ ബന്ധപ്പെടണം .
കോവിഡ് മഹാമാരി കാലത്ത് കേരളത്തിലെ ജനങ്ങളെ കാത്തു സൂക്ഷിച്ചത് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ മാത്രമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് പറഞ്ഞു.
സി പി ഐ എം കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റിയാരംഭിച്ച ആംബുലൻസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു കെ ജെ തോമസ് .
സിപിഐഎമ്മും, ഡിവൈഎഫ്ഐയും, സിഐടിയുവും, എസ്എഫ്ഐയും, ബാലസംഘവും ഒക്കെ കേരളത്തിലെ ലക്ഷക്കണക്കിനാളുകൾക്കു തുണയായി കഴിഞ്ഞിട്ടുണ്ട്. ടിവിയും, ടാബും, മൊബൈൽ ഫോണുകളും, പഠനോപകരണങ്ങളും നൽകി ആയിര കണക്കിന് നിർധനരായ കുട്ടികൾക്ക് ഓൺ ലൈൻ പഠനം സാധ്യമാക്കിയിട്ടുണ്ട്. നാട്ടിലെ വീടുകളിൽ നിന്നും ആക്രി പെറുക്കിയും ബിരിയാണി – നെയ്യപ്പം ചലഞ്ചുകൾ നടത്തിയുമാണ് അവർ ഇതിനുള തുക കണ്ടെത്തിയത്. ഇതോടൊപ്പം കോവിഡ് ക്കാലത്ത് പലവ്യജ്ന കിറ്റും , പച്ചക്കറി കിറ്റും, പച്ചകപ്പയും, കൈതചക്കയും, മൽസ്യവും, മാംസവും ഒക്കെ നൽകി സി പി ഐ എം നാടിനാകെ മാതൃകയായതു് ആരും മറക്കില്ലെന്നും കെ ജെ തോമസ് പറഞ്ഞു.
ചടങ്ങിൽ ലോക്കൽ സെക്രട്ടറി ഗോപീകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ പ്രഭാകരൻ, വി പി ഇസ്മായിൽ, വി പി ഇബ്രാഹീം, ഏരിയാ കമ്മിറ്റിയംഗങ്ങളായ വി എൻ രാജേഷ്, ഷമീം അഹമ്മദ്, പി കെ നസീർ , അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറി വിദ്യാ രാജേഷ്, ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹികളായ അജാസ് റഷീദ്, ബി ആർ അൻഷാദ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.
ഓക്സിജൻ സിലിണ്ടർ സൗകര്യത്തോടെ 24 മണിക്കൂറും സർവ്വീസ് നടത്തുന്ന ഈ ആംബുലൻസ് ആർദ്രം എന്ന പേരിലാണ് അറിയുക. ആവശ്യമുള്ളവർ 9497494308 എന്ന നമ്പരിൽ ബന്ധപ്പെടണം .