അമൽജ്യോതിയിൽ സ്റ്റാർട്ടപ് ഉത്സവം ഇന്നു മുതൽ

അമൽജ്യോതി എൻജിനീയറിങ് കോളജിൽ സ്റ്റാർട്ടപ് മഹോത്സവിന് ഇന്നു തുടക്കം. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ ബൈരാക് ബയോനെസ്റ്റ്, രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന സ്റ്റാർട്ടപ് മഹോത്സവ് നടത്തുന്നത്.

ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി.സുധീർ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന ഗ്രാമീണ മേഖലയിൽ ഉള്ള വിവിധ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കാൻ റിം 2021 റൂറൽ ഇന്നോവേറ്റേഴ്സ് മീറ്റ് പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കായി ജൂലൈയിൽ കോളജിൽ നടത്തും.  ജർമനിയിലെ എസ്ആർഎച്ച് യൂണിവേഴ്സിറ്റി ഫോർ അപ്ലൈഡ് സയൻസസുമായി ചേർന്ന് അമൽ ജ്യോതി സ്റ്റാർട്ടപ്സ് വാലി ബിസിനസ് ഇൻക്യുബേറ്റർ നടത്തും. സാങ്കേതിക വ്യവസായ രംഗത്തുള്ള പ്രമുഖരുമായി ആശയങ്ങൾ പങ്കിടാൻ ‘ടെക്പ്രീണിയർ’  ഓൺലൈൻ സംവാദം നടത്തും.

error: Content is protected !!