സമരം നടത്തി
പൊൻകുന്നം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ്യൂണിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പൊൻകുന്നം ബിഎസ്എൻഎൽ ഓഫീസിനു മുമ്പിൽ സമരം നടത്തി. എൻഎൽസി ജില്ലാ സെക്രട്ടറി ജോബി കേളിയംപറമ്പിൽ ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം കമ്മിറ്റിയംഗം കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഐടിയു മണ്ഡലം സെക്രട്ടറി ഡി. ബൈജു, ഐ.എസ്. രാമചന്ദ്രൻ, ഡി. സേതുലക്ഷ്മി, എം.എ. ഷാജി, പി.എ. മാത്യു, മുകേഷ് മുരളി, ലാജി തോമസ് എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമാക്കുക, അഡ്വൈസ് മെമ്മോ കിട്ടിയ മുഴുവൻ അധ്യാപകരെയും സ്കൂളുകളിൽ നിയമിക്കുക, വിദ്യാർഥികളെയും അധ്യാപകരെയും കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്യു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്പിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ സ്കറിയയുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു. ജിസ് കാനം, അരവിന്ദ് ബി. നായർ, അഭിജിത് ബിനീഷ്, സെയ്ത് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.