പാറത്തോട് പഞ്ചായത്തിൽ ജോണികുട്ടി മoത്തിനകം പ്രസിഡന്റ്
കാത്തിരപ്പള്ളി: പാറത്തോട് പഞ്ചായത്തിന്റെ പ്രസിഡന്റായി ജോണികുട്ടി മoത്തിനകം സ്ഥാനമേൽക്കും. കാർഷിക മേഖലയായ പാറത്തോട് പഞ്ചായത്തിനെ ഇനി നയിക്കുന്നത് മികച്ച കർഷകനുള്ള പുരസ്ക്കാരം നേടിയ ജോണിക്കുട്ടിയാകും. നിലവിൽ കേരള കോൺഗ്രസ് (എം)ന്റെ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയാണിദ്ദേഹം. മുണ്ടക്കയം ലയൺസ് ക്ലബ്ബ് പ്രസിഡൻറ്, സർക്കിൾ സഹകരണ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം, പാറത്തോട് സഹകരണ ബാങ്ക് ഭരണസമിതിയംഗം, പാരീഷ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
പാറത്തോട് സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്ന ജോണികുട്ടിയുടെ പിതാവ് തൊണ്ണൂറ്റി ഏഴുകാരനായ എം.എ.എബ്രഹാം മoത്തിനകം കേരള കോൺഗ്രസ് സ്ഥാചക നേതാവും, ദീർഘകാലം പഞ്ചായത്തംഗവും, അവിഭക്ത കോൺഗ്രസിൻ്റെ മുൻ മണ്ഡലം പ്രസിഡൻ്റുമായിരുന്നു. ഭാര്യ ജൂലിയറ്റ്. മക്കൾ: അഡ്വ.അലോഷ്യസ് ജോൺ, നോറ ജോൺ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയാണ്.