KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സപ്ലൈകോ ലാഭം മാർക്കറ്റിൽ മോഷണം..പോലീസ് അന്വേഷണം ആരംഭിച്ചു

എരുമേലി : എരുമേലി സപ്ലൈകോ ലാഭം മാർക്കറ്റിൽ, ഷട്ടറും താഴും തകർത്ത് ചില്ല് വാതിൽ പൊളിച്ചു കയറിയ കള്ളന്മാർ മോഷണം നടത്തി. ലോക്കർ തകർക്കാൻ സാധിച്ചിട്ടില്ല.

കടയിലെ സിസി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു. ഇതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലെങ്കിലും സമീപ സ്ഥാപനങ്ങളിലെ സിസി ക്യാമറകൾ പരിശോധിക്കുകയാണ് പോലിസ്. ഒപ്പം ടൗണിന്റെ വിവിധ ഭാഗങ്ങളിലുള്ള പോലീസിന്റെ ക്യാമറകളിലെ ദൃശ്യങ്ങളിൽ സംശയകരമായവ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ ഹൈടെക് സെല്ലിന്റെ സഹായത്തോടെ പോലീസ് വിപുലമായ അന്വേഷണം നടത്തുകയാണ് . .

error: Content is protected !!